ദേശീയപാതയിൽ തെരുവുനായ വിളയാട്ടം; യാത്രക്കാർ ഭീതിയിൽ
തുറവൂർ ∙ പാതയോരത്തു തള്ളുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ യാത്രക്കാരെ ആക്രമിക്കുന്നു. ഹോട്ടലിൽ നിന്നുള്ള ജൈവ മാലിന്യങ്ങളും ഇറച്ചിക്കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങളുമാണു പാതയോരത്തു തള്ളുന്നത്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ ഇരു ചക്രവാഹന യാത്രക്കാർ, കാൽ നടയാത്രികർ എന്നിവർക്കുനേരെ പാഞ്ഞടുക്കുന്നു. ദേശീയപാതയിൽ അരൂർ– ഒറ്റപ്പുന്ന വരെയാണു നായ ശല്യം രൂക്ഷമായിരിക്കുന്നത്. പാതയ്ക്കിരുവശവുമായി മുപ്പതിലേറെ സ്ഥലങ്ങളിലാണു മാലിന്യം വൻതോതിൽ തള്ളുന്നത്. ചെറുകിറ്റുകളിലും ചാക്കുകളിലുമാക്കിയാണു മാലിന്യം തള്ളുന്നത്. തെരുവുനായകൾ മാലിന്യം ഭക്ഷിക്കുന്നതിനിടെ കടിപിടി കൂടി റോഡിലേക്കു ചാടുന്നതിനാൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നുമുണ്ട്. പല സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതരുടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും മാലിന്യവുമായി എത്തുന്നവർ ഗൗനിക്കാറില്ല. മാലിന്യം കുമിഞ്ഞുകൂടി അസഹ്യമായ നാറ്റമുണ്ടാകുമ്പോൾ ജനങ്ങളുടെ പ്രതിഷേധമുയരും. അപ്പോൾ മാത്രമാണ് അധികൃതർ മാലിന്യം നീക്കം ചെയ്യുന്നത്. പട്ടണക്കാട് ഹൈസ്കൂളിനു സമീപം, പട്ടണക്കാട് ക്ഷേത്രത്തിനു സമീപം, പുത്തൻചന്ത, ചന്തിരൂർ പാലത്തിനിറക്കം, കുത്തിയതോട്, ചമ്മനാട്, അരൂർ കെൽട്രോൺ ജംക്‌ഷനു സമീപം എന്നിവിടങ്ങളിലാണു മാലിന്യം...
Read More