കേരളത്തിൽ മൂന്ന് വർഷത്തിനിടെ എംഎസ്എംഇ മേഖലയിൽ 2,57,839 സംരംഭങ്ങൾ; ചരിത്ര മുന്നേറ്റമെന്ന് മന്ത്രി
പ്രതിവർഷം 10,000 എം എസ് എം ഇകൾ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്ന് മന്ത്രി പി രാജീവ് തിരുവനന്തപുരം: ജൂൺ 27 അന്താരാഷ്ട്ര എം എസ് എം ഇ ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ 2,57,839 സംരംഭങ്ങളാണ് എം എസ് എം ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) മേഖലയിൽ ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഒരു ലക്ഷത്തിലധികം എം എസ് എം ഇകൾ കേരളത്തിൽ ആരംഭിച്ചുവെന്നത് ചരിത്ര മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിവർഷം 10,000 എം എസ് എം ഇകൾ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 80,000 വനിതകൾക്ക് എം എസ് എം ഇ സംരംഭക ലോകത്തേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 16,922 കോടി രൂപയുടെ നിക്ഷേപമാണ് എം എസ് എം ഇ...
Read More