Author: admin

വയനാട് ദുരന്തത്തിൽ ഇതുവരെ മരണം 387; തെരച്ചിൽ ഇന്നും തുടരും; ജില്ലയിൽ സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും

മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാർ പുഴയിലും ഇന്നും തെരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8 മണിയോടെ തിരച്ചിൽ സംഘം ഇറങ്ങും. ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെട്ടവർ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ കണ്ട മൃതദേഹം എടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്നാണ് ഇവരുടെ തിരിച്ചു...

Read More

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്

ആരെങ്കിലും ബോധപൂർവം ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം: ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാൻ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മന്ത്രി എംബി രാജേഷ്. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്ന തരത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷനെയും മന്ത്രി എതിര്‍ത്തു. വ്യാജ പ്രചാരണം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പ്രതിപക്ഷം സബ്മിഷൻ കൊണ്ടുവന്നതെന്ന് എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ കാര്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണ്. ഇപ്പോൾ പ്രസക്തമല്ലാത്ത കാര്യമാണ് പ്രതിപക്ഷം ടിപി കേസിൽ പറയുന്നത്. ശിക്ഷാ ഇളവ് പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. രമയുടെ മൊഴിയെടുത്തത് പൊലീസ് നടപടി ക്രമമാണോ എന്ന് പരിശോധിക്കണമെന്നും ആരെങ്കിലും ബോധപൂർവം ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുമെന്നും മന്ത്രി എംബി രാജേഷ്...

Read More

കേരളത്തിൽ മൂന്ന് വർഷത്തിനിടെ എംഎസ്എംഇ മേഖലയിൽ 2,57,839 സംരംഭങ്ങൾ; ചരിത്ര മുന്നേറ്റമെന്ന് മന്ത്രി

പ്രതിവർഷം 10,000 എം എസ് എം ഇകൾ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്ന് മന്ത്രി പി രാജീവ് തിരുവനന്തപുരം: ജൂൺ 27 അന്താരാഷ്ട്ര എം എസ് എം ഇ ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ 2,57,839 സംരംഭങ്ങളാണ് എം എസ് എം ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) മേഖലയിൽ ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഒരു ലക്ഷത്തിലധികം എം എസ് എം ഇകൾ കേരളത്തിൽ ആരംഭിച്ചുവെന്നത് ചരിത്ര മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. പ്രതിവർഷം 10,000 എം എസ് എം ഇകൾ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 80,000 വനിതകൾക്ക് എം എസ് എം ഇ സംരംഭക ലോകത്തേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 16,922 കോടി രൂപയുടെ നിക്ഷേപമാണ് എം എസ് എം ഇ...

Read More

മദ്യം കഴിക്കാത്തവരും ഊതുമ്പോള്‍ ബീപ് ശബ്ദം; കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രീത്ത് അനലൈസർ പരിശോധന പാളി

രാവിലെ ഡിപ്പോയിലെത്തിയ ഉദ്യോഗസ്ഥർ അമ്പതിലധികം പേരെയാണ് പരിശോധിച്ചത്. മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് ജീവനക്കാർ പരിശോധനയെ എതിർക്കുകയും ചെയ്തു. കൊച്ചി: എറണാകുളം കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധന പാളി. രാവിലെ ഡിപ്പോയിലെത്തിയ ഉദ്യോഗസ്ഥർ അമ്പതിലധികം പേരെയാണ് പരിശോധിച്ചത്. മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് ജീവനക്കാർ പരിശോധനയെ എതിർക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തില്‍ ഏർപ്പെട്ടു. പിന്നീട് ബ്രീത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന...