മതവിശ്വാസം സംരക്ഷിക്കാം ആചാരം സംരക്ഷിക്കാനാവില്ല
“മതവിശ്വാസവും മതാചാരവും രണ്ടാണ്. മതവിശ്വാസത്തിന് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിനാകും. എന്നാല്‍, ഒരു മതാചാരം പൊതുചിട്ടകള്‍ക്കോ സദാചാരത്തിനോ സാമൂഹ്യാരോഗ്യത്തിനോ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏതെങ്കിലും സാമൂഹ്യസുരക്ഷാ നടപടിക്കോ എതിരാണെങ്കില്‍ ജനങ്ങളുടെ പൊതുനന്മയെ കരുതി ആ ആചാരം വഴിമാറണം”. 1952ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം സി ഛഗ്ലയും ജസ്റ്റിസ് പി ബി ഗജേന്ദ്ര ഗാഡ്കറും ഉള്‍പ്പെട്ട ബെഞ്ചില്‍നിന്നുണ്ടായ വിധിന്യായത്തിലെ ഈ ഭാഗം 2015 ഫെബ്രുവരി ഒമ്പതിന് സുപ്രീം കോടതി ആവര്‍ത്തിച്ചുറപ്പിച്ചു. ഹിന്ദുക്കളുടെ ബഹുഭാര്യാത്വം തടഞ്ഞ് ബോംബെയില്‍ ഉണ്ടായ നിയമം ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന വാദം തള്ളിയായിരുന്നു 1952ലെ വിധി. ഇപ്പോള്‍ ഈ കേസിലെ വിധി കോടതിക്ക് ഉദ്ധരിക്കേണ്ടിവന്നത് മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ട കേസിലാണ്. ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് സര്‍വീസ്ചട്ട ലംഘനമാണെന്നു കണ്ടെത്തി സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടയാളാണ് സുപ്രീം കോടതിയിലെത്തിയത്. ഉത്തര്‍പ്രദേശ് ജലസേചനവകുപ്പിലെ സൂപ്പര്‍വൈസര്‍ ഖുര്‍ഷിദ് അഹമ്മദ് ഖാനായിരുന്നു ഹര്‍ജിക്കാരന്‍. സബീനാ ബീഗമായിരുന്നു...
Read More