Author: admin

അമാനുഷികന്‍ അമന്‍, ഗുസ്തിയില്‍ വെങ്കലം; പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്റാവത് വെങ്കല മെഡല്‍ നേടിയതോടെയാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്‍റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ...

Read More

സീസണിലെ ഏറ്റവും മികച്ച സമയവുമായി ‘മലയാളിപ്പട’; 4×400 മീറ്റര്‍ പുരുഷ റിലേയില്‍ എന്നിട്ടും ഫൈനലിലെത്തിയില്ല

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ മലയാളികള്‍ അടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്ത്. ഹീറ്റ്‌സില്‍ 3:00.58 സമയത്ത് ഓട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യ അഞ്ചാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്. അമോജ് ജേക്കബ്, രാജേഷ് രമേശ്, മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്‌മല്‍ വാരിയത്തൊടി എന്നിവരാണ് മത്സരിച്ചത്. സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച സമയമാണ് ഇന്ത്യയുടെ നാല്‍വര്‍ സംഘം കുറിച്ചതെങ്കിലും ഇത് ഫൈനല്‍ യോഗ്യതയ്ക്ക് തികയാതെ വന്നു. രണ്ടാം ഹിറ്റ്‌സില്‍ നിന്ന് ഫ്രാന്‍സ്, നൈജീരിയ, ബെല്‍ജിയം ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫ്രാന്‍സ് (2:59.53), നൈജീരിയ (2:59.81), ബെല്‍ജിയം (2:59.84) എന്നിങ്ങനെ സമയത്തിലാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. 3:00.26 മിനുറ്റില്‍ ഓടിയെത്തിയ ഇറ്റലിയായിരുന്നു നാലാമത്. അതേസമയം വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഹീറ്റ്‌സ് രണ്ടില്‍ ഇന്ത്യ എട്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്. 3:32.51 സമയത്തിലാണ് ജ്യോതിക ശ്രീ ഡാണ്ടി, പൂവമ്മ രാജു, വിത്യ രാംരാജ്, ശുഭ വെങ്കടേശന്‍ എന്നിവരുള്‍പ്പെട്ട സംഘം...

Read More

ഫൈനലിന് മുമ്പ് പിന്‍മാറിയിരുന്നെങ്കിൽ വിനേഷിന് വെള്ളി മെഡൽ കിട്ടുമായിരുന്നോ?; നിയമത്തിൽ പറയുന്നത്

പാരീസ്: വനിതാ ഗുസ്തി ഫൈനലില്‍ മത്സരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 100 ഗ്രാം അധിക ശരീര ഭാരത്തിന്‍റെ പേരില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ ഉയര്‍ന്ന പ്രധാന ചോദ്യമാണ് ഫൈനലിന് മുമ്പ് വിനേഷ് പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കില്‍ വെള്ളി മെഡലെങ്കിലും കിട്ടുമായിരുന്നില്ലെ എന്ന്. എന്നാൽ യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗ് ഇക്കാര്യത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ 100 ഗ്രാം പോയിട്ട് ഒരു മില്ലി ഗ്രാം അധിക ഭാരമുണ്ടായിരുന്നെങ്കില്‍ പോലും വിനേഷ് അയോഗ്യയാക്കപ്പെടുമായിരുന്നു.ശരീരത്തിന്‍റെ അധികഭാരം കുറക്കാനാവില്ലെന്ന് ഉറപ്പായശേഷം മത്സരദിവസം പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കിലും വിനേഷിന് വെള്ളി മെഡല്‍ ലഭിക്കുമായിരുന്നില്ല എന്നാണ് യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗിന്‍റെ നിയമത്തില്‍ പറയുന്നത്. കാരണം, മത്സരദിവസം പരിക്കിന്‍റെ പേരില്‍ ഒരു താരം മത്സരത്തിൽ നിന്ന് പിന്‍മാറിയാലും യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗ് ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ ഓഫീസര്‍ ആ താരത്തെ വിശദമായി പരിശോധിക്കണമെന്നാണ് നിയമം.വൈദ്യ പരിശോധനക്കുശേഷം താരത്തിന്‍റെ ഭാരപരിശോധന നടത്തും. ഭാരപരിശോനക്ക് വിസമ്മതിക്കുയോ അധികഭാരമുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താലും ആ...

Read More

നീരജ് വീണ്ടും മിടുക്ക് കാണിച്ചു! ജാവലിന്‍ വെള്ളി നേടിയത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് മോദി

പാരീസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്‌സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനായിരുന്നു സ്വര്‍ണം. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. പിന്നാലെയാണ് നീരജിനെ പ്രകീര്‍ത്തിച്ച് മോദി രംഗത്തെത്തിയത്. ”നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്! അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വീണ്ടുമൊരു ഒളിംപിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകള്‍ക്ക്, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് അദ്ദേഹം തുടര്‍ന്നും പ്രചോദനമാവട്ടെ.” മോദി കുറിച്ചിട്ടു. അദ്ദേഹം കുറിച്ചിട്ട പോസ്റ്റ് വായിക്കാം… മത്സരത്തില്‍ ഗ്രനാഡയുടെ...

Read More

ലോകം ഇനി പാരിസിലേക്ക്; ഒളിംപിക്സിന്‍റെ സമഗ്ര കവറേജുമായി ഏഷ്യാനെറ്റ് ന്യൂസും

പാരീസ്: പാരീസ് ഒളിംപിക്സിന് തിരിതെളിയാൻ രണ്ടുനാള്‍ കൂടി. പുതിയ വേഗവും ദൂരവും തേടി കായികതാരങ്ങള്‍ ഇറങ്ങുമ്പോള്‍ ഒളിംപിക്സിന്‍റെ വാ‍ര്‍ത്തകളും വിശേഷങ്ങളും ആവേശവുമെല്ലാം തത്സമയം മലയാളികളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘവും തയാറായി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോട്സ് എഡിറ്റ‍ര്‍ ജോബി ജോ‍ര്‍ജ് ഒളിംപിക്സ് റിപ്പോ‍‍ര്‍ട്ടുകളുമായി എല്ലാ ദിവസവും പാരീസിൽ നിന്ന് നമ്മോടൊപ്പം ചേരും. ഒളിംപിക്സിന്‍റെ 33-ാം പതിപ്പിന് പാരീസിൽ തിരി തെളിയുമ്പോൾ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവ പരിചയവുമായാണ് ഒളിംപിക്സാവേശം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്പോട്സ് ടീമിനെ നയിക്കുന്ന ജോബി ജോ‍ര്‍ജ് മത്സരാവേശം ചോരാതെ  വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരിലെത്തിക്കാന്‍ പാരീസിലുണ്ട്. വേഗത്തിലും, വ്യക്തതയിലും ജോബി തത്സമയം വിശദമായ വിവരണങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രേക്ഷകരിലെത്തിക്കും. 2008മുതൽ ഏഷ്യാനെറ്റ് ന്യൂസിനൊപ്പമുള്ള ജോബി ജോര്‍ജ് ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പ്, ഓസ്ട്രേലിയും ഇന്ത്യയും വേദിയായ എകദിന ക്രിക്കറ്റ് ലോകകപ്പ്, ശ്രീലങ്ക വേദിയായ ഏഷ്യാകപ്പ്, ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്ത വേദിയായ ഏഷ്യാഗെയിംസ് തുടങ്ങി...

Read More