മന്ത്രിസഭ

ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ 2016 മേയ് 25ന് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിക്കും നിയുക്തമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ശ്രീ. ഇ.പി. ജയരാജന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, ശ്രീ. എ.കെ. ബാലന്‍, ശ്രീ. കടകംപള്ളി സുരേന്ദ്രന്‍, ശ്രീ. ടി.പി. രാമകൃഷ്ണന്‍, ശ്രീമതി. ജെ. മെഴ്‌സിക്കുട്ടിയമ്മ, ശ്രീ. ജി. സുധാകരന്‍, ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, ശ്രീ. എ.സി. മൊയ്തീന്‍, ശ്രീ. ഡോ. തോമസ് ഐസക്ക്, ശ്രീ. കെ.ടി. ജലീല്‍, ശ്രീ. ഇ. ചന്ദ്രശേഖരന്‍, ശ്രീ. വി.എസ്. സുനില്‍കുമാര്‍, ശ്രീ. പി. തിലോത്തമന്‍, അഡ്വ. കെ. രാജു, അഡ്വ. മാത്യു ടി. തോമസ്, ശ്രീ. എ.കെ. ശശീന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മറ്റ് മന്ത്രിസഭാംഗങ്ങള്‍.

വ്യവസായ, വാണിജ്യ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. ഇ.പി. ജയരാജന്‍ 2016 ഒക്‌ടോബര്‍ 14ന് മന്ത്രിസഭയില്‍നിന്നും രാജിവച്ചു.

ഈ  മന്ത്രിസഭ അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ, ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ നിന്നുള്ള എം. എൽ . എ. ശ്രീ. എം. എം. മണി മന്ത്രിസഭാംഗമായി 2016 നവംബർ 22 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി.

2017 മാർച്ച് 26ന് ഗതാഗതമന്ത്രി ശ്രീ. എ. കെ. ശശീന്ദ്രൻ മന്ത്രിസഭയിൽ നിന്ന്  രാജി വെയ്ക്കുകയും, ഈ ഒഴിവിലേക്ക് 2017 ഏപ്രിൽ 1ന് ആലപ്പുഴ- കുട്ടനാട് മണ്ഡലത്തിൽ നിന്നുള്ള എം. എൽ . എ. ശ്രീ. തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്തു അംഗമായി.

ശ്രീ. ഇ. പി. ജയരാജൻ,  2018 ആഗസ്റ്റ് 14ന്, തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ചടങ്ങിൽ  വ്യവസായ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2018 നവംബർ 26 ന്, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ് രാജി വെക്കുകയും 2018 നവംബർ 27 ന് ശ്രീ. കെ. കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

മന്ത്രി

വകുപ്പുകള്‍

ശ്രീ. പിണറായി വിജയന്‍  മുഖ്യമന്ത്രി
ശ്രീ. എ.കെ. ബാലന്‍  പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്‍ റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി
ശ്രീ. കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി
ശ്രീ. ഇ.പി. ജയരാജൻ വ്യവസായം, കായികം, യുവജനകാര്യ വകുപ്പ് മന്ത്രി
ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി
ശ്രീ. കെ. കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രി
ശ്രീ. എം. എം. മണി വൈദ്യുതി മന്ത്രി
ശ്രീമതി ജെ. മെഴ്‌സിക്കുട്ടിയമ്മ മത്സ്യബന്ധന, തുറമുഖ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി
ശ്രീ. എ.സി. മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
അഡ്വ. കെ. രാജു വനം, മൃഗക്ഷേമം, മൃഗശാല വകുപ്പ് മന്ത്രി
ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍ എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി
പ്രൊഫ. സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ശ്രീ. എ.കെ. ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രി
ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ, സാമൂഹികനീതി , വനിതാ- ശിശു വികസന വകുപ്പ് മന്ത്രി
ശ്രീ. ജി. സുധാകരന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി
ശ്രീ. വി.എസ്. സുനില്‍കുമാര്‍ കൃഷി വകുപ്പ് മന്ത്രി
ശ്രീ. പി. തിലോത്തമന്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി
ഡോ. റ്റി.എം തോമസ് ഐസക് ധനകാര്യം, കയര്‍ വകുപ്പ് മന്ത്രി